കർണാടകയിൽ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ കുത്തനെ വർധിച്ചതായി കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നു. വർഷത്തിൽ 63 ശതമാനമാണ് വർദ്ധന.
കർണാടകയിൽ പൊലീസിൻ്റെ കണക്കുകൾ പ്രകാരം 2024 ൽ സംസ്ഥാനത്തുടനീളം 4187 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്തു. അത് 2025 ൽ 6825 ആയി ഉയർന്നു. കഴിഞ്ഞ മാസങ്ങളിൽ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതിനെത്തുടർന്ന് മൈസൂരു, ബംഗളൂരു സിറ്റി പൊലീസ് കമീഷണറേറ്റുകളിൽ ലഹരിക്കടത്തുകാർക്കെതിരെ നടപടിയെടുക്കാൻ പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്.