ആർ.സി.ബി വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സോസലെ, ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയായ ‘ഡിഎന്‍എ’യുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരെ ബംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരു ദുരന്തവുമായി ബന്ധപ്പെട്ടുള്ള ആദ്യ അറസ്റ്റാണിത്. ആർസിബി അധികൃതരുടെ അറസ്റ്റിന് അടക്കം വ്യാഴാഴ്ച രാത്രി ചേർന്ന മന്ത്രിസഭായോഗം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെ സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎൻഎ എന്ന ഇവൻ്റ മാനേജ്മെൻ്റ് കമ്പനിക്കെതിരെയും എഫ്ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തെ നടുക്കിയ അപകടം ബുധനാഴ്ച വൈകിട്ടാണ് ഉണ്ടായത്.