ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസൺ പ്ലേ ഓഫിൽ നാലാം ടീമിനെ ഉറപ്പിക്കുന്ന നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 59 റൺസിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ പ്രവേശിച്ചു. ഡൽഹി തോൽവിയോടെ പുറത്തായി. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ തകർന്നടിഞ്ഞപ്പോൾ സൂര്യകുമാർ യാദവ് കൂറ്റനടികളുമായി രക്ഷകനായി.
നമാൻ ധിർൻ്റെ വെടിക്കെട്ട് കൂടിയായ തോടെ സ്കോർ 180 റൺസിലെത്തിച്ച് മുംബൈ ആത്മവിശ്വാസം വീണ്ടെടുത്തു. അക്സർ പട്ടേലിൻ്റെ അഭാവത്തിൽ ജീവൻ മരണ പോരാട്ടത്തിൽ ഡൽഹിയെ നയിച്ച ഫാഫ് ഡു പ്ലെസിയെ തന്നെ മടക്കി. മുംബൈ ബൗളിംഗിൽ ആധിപത്യം തുടങ്ങി. മിന്നും ഫോമിലുള്ള കെ.എൽ. രാഹുലിനെ നിലയുറപ്പിക്കും മുമ്പേ പറഞ്ഞയച്ചതോടെ മുംബൈ കളി വരുതിയിലാക്കി. തുടർച്ചയായി വിക്കറ്റുകൾ വീണതോടെ ഡൽഹി മത്സരം കൈവിട്ടു. സ്കോർ: മുംബൈ: 20 ഓവറിൽ 180/5. ഡൽഹി: 18.2 ഓവറിൽ 121