ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേർ മരിച്ചു. ഞായറാഴ്ച രാവിലെയോടെ ഗുഡാംബ സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ 5 പേര്‍ മരിച്ചിരിക്കാമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുവരെ രണ്ട് മരണങ്ങള്‍ മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പോലീസും പ്രാദേശിക അധികാരികളും സ്ഥലത്തെത്തി

Related Posts