അടൂരിൽ അഞ്ചാം ക്ലാസുകാരിയെ വായപൊത്തിപിടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ടുപേർ പോക്സോ വകുപ്പുകൾ പ്രകാരം പിടിയിലായി. പെൺകുട്ടിയുടെ അയൽവാസിയായ 16 കാരനും എറണാകുളം സ്വദേശി സുധീഷുമാണ് പിടിയിലായത്. പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിങ്കളാഴ്‌ച പിടികൂടിയത്.

ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. അഞ്ചാം ക്ലാസുകാരി മറ്റു കൂട്ടുകാരികൾക്കൊപ്പം നടന്നുവരുന്നതിനിടെ 16കാരനും എറണാകുളം സ്വദേശിയായ യുവാവും ചേർന്ന് തടഞ്ഞുവെക്കുകയായിരുന്നു. മറ്റുകുട്ടികളെ പേടിപ്പിച്ച് ഓടിച്ച ശേഷം അഞ്ചാം ക്ലാസുകാരിയെ വായ പൊത്തിപ്പിടിച്ച് അയൽവാസിയായ 16 കാരൻ സമീപത്തെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൂട്ടുപ്രതി സുധീഷാണ് മറ്റു കുട്ടികളെ തടഞ്ഞു നിർത്തിയത്.

പോക്സോ വകുപ്പുകൾ പ്രകാരം അടൂർ ഡി.വൈ.എസ്‌പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ബോർഡിന് മുമ്പാകെയും യുവാവിനെ മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി

Related Posts