നാല് കുരുന്നുകള്‍ക്ക് പുതുജീവനേകിയ കുഞ്ഞുമാലാഖ ആലിന് കേരളം യാത്രാമൊഴി നൽകി. നെടുങ്ങാടപ്പള്ളി സെൻ്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ ആലിൻ്റെ മൃതദേഹം സംസ്കരിച്ചു. സർക്കാർ ഔദ്യോ​ഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ഉച്ചയ്ക്ക് രണ്ട് മണിവരെ വീട്ടിൽ പൊതുദർശനം നടത്തിയിരുന്നു. വീട്ടിലും പളളിയിലുമായി ആയിരക്കണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ, കേന്ദ്ര മന്ത്രി സുരേഷ്ഗോപി തുടങ്ങിയവർ അന്തിമോചാരം അർപ്പിക്കാനെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ആലിന്‍റെ വീട് സന്ദർശിക്കുമെന്നും വാസവൻ പറഞ്ഞു.

ഫെബ്രുവരി 5 നാണ് മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്‍റേയും ഷെറിന്‍റെയും പത്ത് മാസം പ്രയമുളള കുഞ്ഞിന് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കുഞ്ഞിന് മസ്തിഷ്കമരണം സംഭവിച്ചതിനെ തുടർന്ന് കുട്ടിയുടെ ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യുകയായിരുന്നു. അവയവ ദാനത്തിൽ നാലു കുരുന്നുകള്‍ക്ക് പുതുജീവനേകിയാണ് ആലിൻ വിടവാങ്ങിയത്.

Related Posts