ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ മഹാശിവരാത്രി അൾസൂർ ഗുരുമന്ദിരത്തിൽ സമുചിതമായി ആഘോഷിച്ചു.

ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്കുo ബലിതർപ്പണ പൂജകൾക്കും ശേഷം രാവിലെ 9.30 ന് വിശേഷാൽ പൂജ നടത്തി. തുടർന്ന് ഗുരുദേവകൃതികളുടെ പാരായണം, ഗുരുപൂജ, പുഷ്‌പാഞ്‌ജലി, ശിവസ്തോത്രം പ്രാർത്ഥന എന്നിവ ഉണ്ടായിരിന്നു. മഹാശിവരാത്രി പൂജകൾക്ക് വിപിൻ ചെറുവള്ളിൽ, അധീഷ് ശാന്തി, സുരേഷ്, ഉമേഷ് എന്നിവർ നേതൃത്വം നൽകി. വിശേഷാൽ പൂജകളിൽ പങ്കെടുത്ത ഏതാനും ഭക്തർക്ക് മഹാദേവ പ്രതിമ വിതരണം ചെയ്തു.

ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ. രാജമോഹനൻ, ജനറൽ സെക്രട്ടറി എം. കെ രാജേന്ദ്രൻ, ട്രഷറർ ഏ ബി. അനൂപ്, വൈസ് പ്രസിഡണ്ടുമാരായ കെ പീതാംബരൻ, എസ് രാമചന്ദ്രൻ, എസ് മനോജ്, എസ് സജി, ബിനു കൂടാതെ ജോയിൻറ് സെക്രട്ടറിമാരായ ഷൈജു എസ്, സന്ദീപ്, ഷിനോൺ, സദാശിവൻ, സാലികുമാർ, ഷിഞ്ജുസാലികുമാർ മുതലായവർ നേതൃത്വം നൽകി. മഹാപ്രസാദ വിതരണത്തോടുകൂടി പൂജകൾ പര്യവസാനിച്ചതായി സമിതി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ അറിയിച്ചു.

Related Posts