സുവർണ്ണ കർണാടക കേരള സമാജം പീനിയ-ദാസറഹള്ളി സോണിൻ്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി എല്ലാ മാസവും നടത്തിവരാറുള്ള സൗജന്യ ഉച്ചഭക്ഷണ വിതരണം ബംഗലൂരു നിംഹാൻസ് ആശുപത്രിയിൽ നടന്നു.
ചെയർമാൻ ഷിബു ജോൺ, കൺവീനർ പി.എൽ.പ്രസാദ്, ജോയിൻ്റ് കൺവീനർ സന്തോഷ് കുട്ടപ്പൻ, കമ്മിറ്റി അംഗങ്ങളായ എം.ആർ.പ്രസാദ്, അനന്ത കുമാർ സി.വി, ബിജുമോൻ.എസ്, രാമദാസ്, വനിതാ സംഘം പ്രവർത്തകരായ ബിന്ദു.ടി.നായർ, ഹരിത, അംഗങ്ങളായ അനിൽ, ബാലു, ഡെന്നീസ് തുടങ്ങിയവർ നേതൃത്വം നൽകി.