യുവധാര വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം വിവിധ മത്സരങ്ങളോടെയും കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെയും വിജയകരമായി നടന്നു.
സെക്രട്ടറി ബിജിമോൻ പരിപാടി ഉത്ഘാടനം ചെയ്‌തു.

പ്രോഗ്രാം കമ്മിറ്റി കൺവീനർ അനീഷ്, രമേശ് കുമാർ, ബിജുമോൻ, ശിവകുമാർ, രതീഷ് എന്നിവർ
പരിപാടിക്ക് നേതൃത്വം നൽകി. വേദിയൊരുക്കിയ സന്തോഷ് കുമാറിനും കുടുംബത്തിനും മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ഭാരവാഹികൾ അസോസിയേഷൻ്റെ നന്ദി രേഖപ്പെടുത്തി.

മത്സരങ്ങളുടെ വിധിനിർണയം ജോർജ് മരങ്ങോളി, സുധാകരൻ രാമന്തള്ളി എന്നിവർ ഓൺലൈൻ വഴി നിർവഹിക്കും.

Related Posts