ശബരിമല തീർഥാടകർക്ക് ആശ്വാസമായി വെർച്വൽ ക്യൂ ബുക്കിങ്ങിൽ അധിക സ്ലോട്ടുകൾ അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ തീരുമാനം. നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് വീതം അധികമായി ദർശനത്തിന് അവസരം നൽകും.

നവംബർ 21, 22 തീയതികളിൽ ആനുപാതികമായി സ്പോട്ട് ബുക്കിങ് സൗകര്യത്തിലും വർധന വരുത്തും. നേരത്തെ ദർശനത്തിനുള്ള സ്ലോട്ട് ബുക്ക് ചെയ്യാൻ കഴിയാത്ത തീർഥാടകർക്ക് പുതിയ തീരുമാനം പ്രയോജനപ്പെടുത്താമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

ശബരിമലയിൽ തീർഥാടകരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ പേർക്ക് ദർശനസൗകര്യം ഒരുക്കാനുള്ള നടപടി. അധിക സ്ലോട്ടുകൾ ലഭ്യമാകുന്നതോടെ ബുക്കിങ് ലഭിക്കാതെ കാത്തിരിക്കുന്ന ഭക്തർക്ക് ദർശനത്തിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Related Posts