പ്രശസ്ത ഛായാഗ്രാഹകന്‍ സജി നായര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വച്ച് ബൾബ് മാറ്റുന്നതിനിടെ കാൽതെറ്റി വീണാണ് സജിയുടെ ദാരുണാന്ത്യം. ദുബൈയിലും മുംബൈയിലും പരസ്യചിത്ര രംഗത്ത് പ്രവര്‍ത്തിച്ചുവന്നിരുന്നു സജി നായര്‍.മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനാകുന്നത് സംവിധായകന്‍ ഷാജി എന്‍ കരുണിൻ്റെ സ്വപാനം എന്ന ചിത്രത്തിൻ്റെ ഛായാഗ്രാഹകനായിട്ടാണ്.
ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ , ഗോപികുറ്റിക്കോല്‍ സംവിധാനം ചെയ്ത അരയാക്കടവില്‍, ബീരന്‍ , ആശാ ആച്ചി ജോസഫ് സംവിധാനം ചെയ്ത ഒരേ ഉടല്‍ ( ഷോര്‍ട്ട് ഫിലിം ), അന്യര്‍ ( പനോരമ സെലക്ഷന്‍ ലഭിച്ച ഡോക്യൂമെന്ററി ) തുടങ്ങി ഒട്ടേറെ മികച്ച സൃഷ്ടികള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും അനുശോചനം രേഖപ്പെടുത്തി.