കെ എൻ എസ് എസിൻ്റെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം മെയ് 24ന് നടക്കും. ശേഷാദ്രിപുറത്തെ 1st മെയിൻ റോഡിലുള്ള ബ്രിഗേഡ് ലിങ്ക് ബിൽഡിംഗിൽ മൂവായിരം സ്ക്വയർ നിർമ്മിച്ച ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം മെയ് 24ന് രാവിലെ 10 മണിക്ക് കെ എൻ എസ് എസ് ചെയർമാൻ ആർ.മനോഹരകുറുപ്പ് ഉദ്ഘാടനം നിർവഹിക്കും. ജനറൽ സെക്രട്ടറി ടി.വി.നാരായണൻ ശിലാഫലകം അനാച്ഛാദനം ചെയ്യും.
ഖജാൻജി എൻ വിജയകുമാർ, മറ്റു ബോർഡ് ഭാരവാഹികൾ, ബോർഡ് മെമ്പർമാർ, സഹോദര സംഘടനകളുടെ നേതാക്കൾ, വിശിഷ്ട വ്യക്തികൾ, കെ എൻ എസ് എസിൻ്റെ 44 കരയോഗങ്ങൾ, മഹിളാ വിഭാഗങ്ങൾ, യുവജന വിഭാഗങ്ങളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
