അന്‍സിബ ഹസന്‍റെ പരാതിയില്‍ നടന്‍ ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കടവന്ത്ര പൊലീസ് ടിനി ടോമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍, മതവിദ്വേഷം പരത്തല്‍, ഗൂഢാലോചന തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ‘അമ്മ’ സംഘടനയുടെ യോഗങ്ങളിലും റിഹേഴ്‌സല്‍ ക്യാമ്പുകളിലും ടിനി ടോം അശ്ലീലവും ലൈംഗികച്ചുവയുള്ളതുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും, ‘ജിഹാദി’, ‘മതതീവ്രവാദി’ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നും അന്‍സിബ പരാതിയില്‍ ആരോപിക്കുന്നു. നടന്റെ ഡ്രൈവറെ മതംമാറ്റാന്‍ ശ്രമിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയതായും പരാതിയില്‍ പറയുന്നു.

നേരത്തെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് എടുക്കാനാകില്ലെന്ന് കടവന്ത്ര പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ട് തള്ളിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. നടി നീന കുറുപ്പ് ഉള്‍പ്പെടെയുള്ള സാക്ഷികള്‍ മൊഴി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായത് എന്തുകൊണ്ടാണെന്ന് കോടതി പൊലീസിനോട് ചോദ്യം ചെയ്തിരുന്നു.

Related Posts