ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ കേരളത്തോടൊപ്പം കൈകോർക്കാൻ തമിഴ്നാട്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ് കേരളത്തിൽ പ്രത്യേക പരിപാടിയിൽ പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ചെന്നൈയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് അരമണിക്കൂറിലേറെ നീണ്ട ചർച്ചയാണ് നടന്നതെന്നും, പദ്ധതിക്ക് തമിഴ്നാട് സർക്കാരിൻ്റെ പൂർണ പിന്തുണ വിജയ് ഉറപ്പുനൽകിയതായും മന്ത്രി പറഞ്ഞു.
എറണാകുളത്ത് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ കേരളത്തിൻ്റെ ലഹരിവിരുദ്ധ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാലും പങ്കെടുക്കും. കേരള മുഖ്യമന്ത്രി വി.ഡി. സതീശനും ചടങ്ങിൽ പങ്കെടുക്കുന്ന തരത്തിൽ പരിപാടി സംഘടിപ്പിക്കാനാണ് ആഭ്യന്തര വകുപ്പിൻ്റെ ആലോചന.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒരുമിച്ച് ലഹരിക്കെതിരെ ശക്തമായ പോരാട്ടം നടത്തേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ മന്ത്രി, കേരളത്തിനൊപ്പം നിൽക്കാൻ സന്നദ്ധത അറിയിച്ച തമിഴ്നാട് മുഖ്യമന്ത്രിക്ക് നന്ദിയും രേഖപ്പെടുത്തി.