പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തിരുവനന്തപുരത്തെത്തും. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ ബിജെപിയും റെയിൽവേയും സംഘടിപ്പിക്കുന്ന രണ്ട് പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. പ്രധാനമന്ത്രി രാവിലെ 10.30 ന് എത്തുമെന്നാണ് വിവരം. വിവിധ റെയിൽവേ പദ്ധതികളുടെയും നാല് ട്രെയിനുകളുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. പിന്നാലെ അതേ വേദിയിൽ തന്നെയാണ് ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയും.
ആദ്യമായി ബിജെപി ഭരണം നേടിയ തിരുവനന്തപുരം കോർപറേഷനുവേണ്ടിയുള്ള തലസ്ഥാന വികസന പദ്ധതി പ്രഖ്യാപനം പ്രധാനമന്ത്രി ഈ ചടങ്ങിൽ നടത്തും. 12.40 ന് അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും. റെയിൽവേയുടെ ഉൾപ്പെടെ പരിപാടികൾക്കായി പ്രധാനമന്ത്രി വീണ്ടും ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് എത്തുമെന്നും വിവരമുണ്ട്.