മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ഉടമയുമായ ഷാജൻ സ്‌കറിയയ്ക്ക് മർദനമേറ്റ സംഭവത്തിൽ 5 പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാൽ തിരിച്ചറിയാവുന്ന 5 പേർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയെന്ന് അന്വേഷണസംഘം അറിയിച്ചു.
മാരകമായി മുറിവേൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. തൊടുപുഴ മങ്ങാട്ട് കവലയിൽ വച്ച് ശനിയാഴ്‌ച രാത്രിയാണ് ഷാജൻ സ്കറിയയ്ക്ക് മർദ്ദനമേറ്റത്. ആക്രമണം ഉണ്ടായത് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ്. ഷാജൻ സ്കറിയയുടെ പരിക്ക് ഗുരുതരമല്ല.