കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതി അന്വേഷണത്തിനൊടുവിൽ പോലീസ് പിടിയിൽ. ഫറോക്ക് ഇൻസ്പെക്ട‌ർ ടി.എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഓടിപ്പോയ പ്രതിയെ പിടിച്ചത്. ഗവ.മാപ്പിള യുപി സ്‌കൂളിനുസമീപം ഒളിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. നാട്ടുകാരുടെയും ഡ്രൈവർമാരുടെയും സഹായത്തോടെയാണ് വ്യാഴാഴ്ച്‌ച പുലർച്ചെ 2.45-ഓടെ പ്രതിയെ പിടികൂടിയത്. രാത്രി എആർ ക്യാമ്പിൽനിന്നെത്തിയ കൂടുതൽ പോലീസിനെ പരിശോധനയ്ക്കായി വിന്യസിച്ചിരുന്നു. സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലായിരുന്ന പ്രതി പിടിയിലായത്.

അസമിൽ നിന്ന് നാലുമാസം മുൻപ് വെൽഡിങ് ജോലിക്കായിട്ടാണ് പ്രസൻജിത്ത് എത്തിയത്. പ്രദേശത്തെക്കുറിച്ചു പ്രതിക്ക് മുൻപരിചയമുണ്ടാകുമെന്ന ധാരണയും പോലീസിനുണ്ട്. സ്റ്റേഷനുപുറകിലെ ചന്തക്കടവ് പരിസരം, ഒഴിഞ്ഞപറമ്പുകൾ എന്നിവിടങ്ങളിലും തിരച്ചിൽ നടത്തി. വിലങ്ങുള്ളതിനാൽ അധികംദൂരം പോയിട്ടുണ്ടാവില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്. കെട്ടിടത്തിൻ്റെ അകത്ത് പിൻവശത്ത് നിന്ന് മുകളിലേക്ക് കയറാൻ വഴിയുണ്ട്. അതുവഴിയാണ് രക്ഷപ്പെട്ടതെന്നാണ് പോലീസ് പറഞ്ഞത്.

Related Posts