തൂവാനത്തുമ്പികൾ ഉൾപ്പെടെയുള്ള സിനിമകളുടെ നിർമ്മാതാവും എഴുത്തുകാരനുമായ പി. സ്റ്റാൻലി (81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. തൂവാനത്തുമ്പികൾ കൂടാതെ മോചനം, വരദക്ഷിണ, തീക്കളി തുടങ്ങിയവ ഉൾപ്പെടെ നിരവധി സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. തോപ്പിൽ ഭാസി, എ.വിൻസെൻ്റ് എന്നിവർക്കൊപ്പം സഹസംവിധായകൻ, കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അസുരവിത്ത്, നദി, തുലാഭാരം, വെളുത്ത കത്രീന, ഏണിപ്പടികൾ, അശ്വമേധം, നിഴലാട്ടം, അനാവരണം, പൊന്നുംപൂവും,നഗരമേ നന്ദി, പ്രിയമുള്ള സോഫിയ തുടങ്ങി ഇരുപതോളം സിനിമകളിൽ സഹസംവിധായകനായി. കൊല്ലത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പൊലിക്കാർപ്പിൻ്റെ മകനായി 1944ൽ ആണ് ജനനം.

മാന്ത്രികപ്പുരത്തിന്റെ കഥ, പ്രണയത്തിൻ്റെ സുവിശേഷം, കനൽവഴിയിലെ നിഴലുകൾ, ഹൃദയത്തിൻ്റെ അവകാശികൾ, ഇന്ദ്രപ്രസ്ഥത്തിൻ്റെ ഇതിഹാസം എന്നീ നോവലുകളും, ഒരിടത്താരു കാമുകി എന്ന കഥാസമാഹാരവും വാസ്തു സമീക്ഷ എന്ന ശാസ്ത്ര പുസ്തകവും ഓർമ്മകളുടെ വെളിത്തിര, ആയുസ്സിൻ്റെ അടിക്കുറിപ്പുകൾ, നിലാവും നക്ഷത്രങ്ങളും എന്നീ ഓർമ്മപ്പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Posts