നമ്മ മെട്രോ മൂന്നാം ഘട്ടത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. സർജാപുർ മുതൽ വടക്ക് ഹെബ്ബാൾ വരെ നഗരമധ്യത്തിലൂടെ കടന്നുപോകുന്ന ഭുഗർഭ, ഉയർന്ന പാതകളുടെ സംയോജനമാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുന്നത്. 4 പാക്കേജുകളിൽ ജിയോ ടെക്നിക്കൽ അന്വേഷണങ്ങൾക്കായി ബംഗളുരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) 6.86 കോടി രൂപയുടെ ടെൻഡർ നൽകി.
നവംബർ 3 ആണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. കരാർ നൽകിയാൽ, കരാറുകാർക്ക് അന്വേഷണം പൂർത്തിയാക്കാൻ 150 ദിവസം ലഭിക്കും. 2024 ഡിസംബറിൽ പ്രാഥമിക പ്രവർത്തനം തുടരുന്നതിന് സംസ്ഥാന സർക്കാറിൽ നിന്ന് ബി.എം. ആർ.സി.എൽ അനുമതി നേടിയിരുന്നു.
മണ്ണ് പരിശോധന ഉൾപ്പെടെ അടിസ്ഥാന ജോലികൾ ചെയ്യാൻ ഈ അംഗീകാരം മതിയാകും. 2031ൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള ഘട്ടം മൂന്ന് ‘എ’യിൽ കോറമംഗല രണ്ടാം ബ്ലോക്കിൽ നിന്ന് സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് വഴിയുള്ള ഭുഗർഭ പാത ഉൾപ്പെടുന്നുണ്ട്.
സർജാപുർ മുതൽ ഇബ്നുർ വരെ (14 c ലോമീറ്റർ), അഗാര മുതൽ കോറമംഗല മുന്നാം ബ്ലോക്ക് വരെ (2.45 കിലോമീറ്റർ) ഭൂഗർഭ ഭാഗങ്ങളിൽ ഡ ബ്ൾ-ഡെക്ക് വയഡക്റ്റ് (മെട്രോ-കം-റോഡ്) ഇതിൽ പെടും.