നവകേരള സദസിന് പരസ്യബോർഡ് സ്ഥാപിക്കാൻ സർക്കാർ ചെലവിട്ടത് 2.86 കോടി രൂപ. 55 ലക്ഷം രൂപയാണ് പരസ്യബോർഡ് സ്ഥാപിക്കുന്നതിനായി സർക്കാർ അനുവദിച്ചത്. വിവരാവകാശ അപേക്ഷയുടെ മറുപടിയായി കണക്ക് പുറത്തുവന്നു. പരസ്യബോർഡ് സ്ഥാപിക്കുന്നതിനായി സർക്കാർ 55 ലക്ഷം രൂപയാണ് അനുവദിച്ചത്. ഹോർഡിംഗുകൾ സ്ഥാപിക്കാൻ രണ്ട് കോടി 46 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. സ്വകാര്യ ഏജൻസികൾക്ക് 2.31 കോടി രൂപ കുടിശിക നൽകാനുണ്ട്. കേരളത്തിലുടനീളം 364 ഹോർഡിംഗുകളാണ് സ്ഥാപിച്ചത്. 1,01,46,810 പേർക്കാണ് മുഖ്യമന്ത്രിയുടെ പേരിലുള്ള ക്ഷണക്കത്ത് അയച്ചത്. കണക്കുകൾ ഇങ്ങനെ, കെഎസ്ആർടിസി ബസുകളിൽ പ്രചാരണ പോസ്റ്ററുകൾ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും നവകേരള കലാജാഥ നടത്താനായി സർക്കാർ ചെലവിട്ടത് 45 ലക്ഷം രൂപ. റെയിൽവേ ജിംഗിൾസിന് 41.21 ലക്ഷം രൂപയും, കെഎസ്ആർടിസി ബസുകളിൽ പ്രചാരണ പോസ്റ്ററുകൾ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും, പോസ്റ്ററും ബ്രോഷറും ക്ഷണക്കത്തും തയ്യാറാക്കിയതിന് 9.16 കോടി രൂപയും ചെലവായി. ക്ഷണക്കത്ത് പ്രിൻ്റ ചെയ്യാൻ അനുവദിച്ചത് 7.47 കോടി രൂപയാണ്. നവകേരള പരിപാടിക്കായി 25.40 ലക്ഷം പോസ്റ്ററുകളാണ് അച്ചടിച്ചത്. സി ആപ്റ്റിനായിരുന്നു പി.ആർ.ഡി അച്ചടി ചുമതല നൽകിയത്. 2024 നവംബർ 18ന് തുടങ്ങി ഒരുമാസമാണ് മന്ത്രിസഭ നവകേരള സദസ്സെന്ന പേരിൽ കേരള പര്യടനം നടത്തിയത്. നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും കേരളം മുഴുവൻ സഞ്ചരിക്കാനായി ഒരുകോടിയിലേറെ രൂപ മുടക്കി നിർമിച്ച ആഡംബര ബസ് ഇപ്പോൾ പൊതുജനങ്ങൾക്കായി സർവീസ് നടത്തുകയാണ്.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ; പാപികളുടെ നേരെ മാത്രം: ജയസൂര്യ
September 9, 2024
എഡിജിപിയെ കൈ വിടാതെ മുഖ്യമന്ത്രി
September 12, 2024
ഹേമ കമ്മിറ്റി റിപ്പോർട്ട് , മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണം
September 12, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.