തിരുവനന്തപുരം കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. കമലേശ്വരം ആര്യൻ കുഴിയിൽ ശാന്തി ഗാർഡനിൽ സജിത (54), മകൾ ഗ്രീമ (30) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. ഗ്രീ​മ​യു​ടെ കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് പോ​ലി​സ് സം​ശ​യി​ക്കു​ന്നു. ആ​റ് വ​ർ​ഷം മു​മ്പാ​ണ് ഗ്രീ​മ​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്

ബന്ധുക്കൾക്ക് ഫോണിലൂടെ ആത്മഹത്യാക്കുറിപ്പ് അയച്ചുകൊടുത്തതിനുശേഷമാണ് ഇരുവരും ജീവനൊടുക്കിയത്. ബന്ധുക്കൾ പോലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി വീട് ചവിട്ടിത്തുറന്നപ്പോഴാണ് അമ്മയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൂന്തുറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്രീമ ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. വിദേശത്തായിരുന്ന ഭർത്താവ് ഉണ്ണികൃഷ്ണൻ കഴിഞ്ഞദിവസം നാട്ടിൽ എത്തിയപ്പോൾ ഗ്രീമയുമായി വഴക്കുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.

Related Posts