ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിൽ ഇന്നലെ ഇഡി നടത്തിയ വ്യാപക റെയ്ഡില്‍ 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചതായി ഇഡി അറിയിച്ചു. കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കളാണ് ഇഡി മരവിപ്പിച്ചത്. സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണ്ണം പിടിച്ചെടുത്താതായും ഇഡി അറിയിച്ചു. സ്വർണ്ണകട്ടികളാണ് കണ്ടെത്തിയത്.
സ്വർണ്ണം ചെമ്പാക്കിയ രേഖയും റെയ്ഡില്‍ കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് രേഖകൾ പിടിച്ചെടുത്തത്. 2019 നും 2024 നും ഇടയിൽ പുറപ്പെടുവിച്ച ഉത്തരവും ഇഡി കസ്റ്റഡിയിലെടുത്തു. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.