നടൻ സൗബിൻ ഷാഹിറിന് മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യത്തിൽ തുടരാം. ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം സൗബിൻ ഉൾപ്പെടെയുള്ളവർക്ക് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. സുപ്രീം കോടതിയിൽ കേസിലെ പരാതിക്കാരൻ അരൂർ സ്വദേശി സിറാജാണ് ഹർജി നൽകിയത്. കേസുമായി ബന്ധപ്പെട്ട ആർബിട്രേഷൻ ഇപ്പോഴും നിലനിൽക്കുകയാണെന്നും ഇത് സിവിൽ തർക്കമല്ലേയെന്നും ജസ്റ്റീസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

സിറാജിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നിഖിൽ ഗോയൽ, അഭിഭാഷകൻ എ. കാർത്തിക് എന്നിവർ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിക്കുന്നുവെന്ന് കോടതിയെ അറിയിച്ചു. സിനിമയുടെ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്‍റണി, ബാബു ഷാഹിർ എന്നിവർക്കാണ് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചത്.
തന്‍റെ പക്കൽ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ ലാഭവിഹിതത്തിൻ്റെ 40 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിന്ന് 7 കോടി രൂപ വാങ്ങിയെന്നും സിനിമ ലാഭത്തിലായിട്ടും തനിക്ക് പണം നൽകിയില്ലെന്നുമാണ് സിറാജ് പരാതി നല്കിയത്.

Related Posts