ധര്‍മ്മസ്ഥലയിലെ ബലാല്‍സംഗ കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തില്‍ നിന്നും പ്രണബ് മൊഹന്ദി ഐപിഎസിനെ നീക്കണമെന്ന് മുന്‍ ഡിവൈഎസ്പി അനുപമ ഷേണായ്. ഈ കേസിന്‍റെ അന്വേഷണത്തിന് ഡോ. കെ രാമചന്ദ്ര റാവു അല്ലെങ്കില്‍ ദയാനന്ദ പോലുള്ള ഐപിഎസ് ഉദ്യോഗസ്ഥനാണ് വേണ്ടതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കംപ്യൂട്ടര്‍ സയന്‍സില്‍ എംഎസ്‌സിയും 2 എഞ്ചിനീയറിങ് ബിരുദങ്ങളും പിഎച്ച്ഡിയും സര്‍ട്ടിഫൈഡ് ഫോറന്‍സിക് എക്‌സാമിനറുമായ മൊഹന്തിയെ സൈബര്‍ കുറ്റകൃത്യങ്ങളാണ് ഏല്‍പ്പിക്കേണ്ടതെന്ന് അനുപമ ഷേണായ് പറയുന്നു. കൊലപാതകവും ബലാല്‍സംഗവും അന്വേഷിക്കാന്‍ വേണ്ട ശേഷി അദ്ദേഹത്തിന് ഉണ്ടെന്ന് കരുതുന്നില്ല.

ഇക്കാര്യത്തില്‍ മറ്റു പോലിസ് ഉദ്യോഗസ്ഥര്‍ക്കും സംശയമുണ്ട്. മുമ്പ് ഡിവൈഎസ്പി എം കെ ഗണപതി ആത്മഹത്യ ചെയ്തിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരായ എം പുസാദിന്‍റെയും ഊര്‍ജമന്ത്രി കെ ജെ ജോര്‍ജിന്‍റെയും പ്രണബ് മൊഹന്തിയുടെയും സമ്മര്‍ദ്ദം താങ്ങാനാവാതെ ഗണപതി മരിച്ചുവെന്ന് ആരോപണമുണ്ട്.

എസ്‌ഐടിയുടെ തലപ്പത്തേക്ക് മൊഹന്തിയെ കൊണ്ടുവന്നതിന് പിന്നില്‍ കെ ജെ ജോര്‍ജാണെന്ന് സംശയമുണ്ട്. പോലിസ് സേനയുടെ വികാരം കണക്കിലെടുത്ത് മൊഹന്തിയെ എസ്‌ഐടി മേധാവി സ്ഥാനത്ത് നീക്കണമെന്നാണ് അനുപമയുടെ ആവശ്യം.

Related Posts