പാർട്ടി പ്രവർത്തനങ്ങൾക്കു തുടക്കമിടാനായി പാർട്ടി അധ്യക്ഷ മമത ബാനർജി സംസ്ഥാനത്തെത്തും. പി.വി അൻവർ എംഎൽഎ തൃണമൂലിനൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ചുവടുറപ്പിക്കാന്‍ ഉള്ള നീക്കവുമായി തൃണമൂൽ കോൺഗ്രസ്. കേരളത്തെ മൂന്ന് മേഖലകളായി തിരിച്ച് പ്രവർത്തനം തുടങ്ങും. കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളുടെ ചുമതല മഹുവാ മൊയ്ത്ര ഉൾപ്പെടെ എംപിമാർക്ക് നൽകും. പാർട്ടി പ്രചാരണ പ്രവർത്തനങ്ങൾക്കായി ഈ മാസം അവസാനമാണ് മമത എത്തുന്നത്. അതിനിടെ, മമതയുമായി പി.വി അൻവർ നാളെ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. കൊൽക്കത്തയിലെ തൃണമൂൽ ആസ്ഥാനത്തെത്തിയായിരിക്കും കൂടിക്കാഴ്ച. ഇതിനുശേഷം മമതയ്‌ക്കൊപ്പം വാർത്താസമ്മേളനം നടത്താനും സാധ്യതയുണ്ട്.

Related Posts