കുന്ദലഹള്ളി കേരളസമാജം ശിശുദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് തങ്ങളുടെ ഭാവി തിരഞ്ഞെടുക്കാൻ സഹായിക്കുന്ന കരിയർ ആർക്കിടെക്ട് പദ്ധതിയെപ്പറ്റി സേതുമാധവൻ എൻ ആർ സംസാരിച്ചു. തുടർന്ന് സമാജത്തിലെ അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

കുട്ടികൾക്കായി ക്വിസ് മത്സരവും പ്രസംഗിക്കാനുള്ള അവസരങ്ങളും വിവിധ വിനോദങ്ങളും ഒരുക്കിയിരുന്നു. സമാജത്തിൻ്റെ വനിതാ വിഭാഗമായ ‘സുരഭി’യുടെ സാരഥികളായ ബിന്ദു സുരേഷ്, രേഖ പ്രഭു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.

Related Posts