ചേർത്തല ദേശീയപാതയിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ജെസിബിയിൽ ഇടിച്ചുകയറി. ഇന്നലെ രാത്രി 11.15ഓടെയായിരുന്നു അപകടം. ബസിലുണ്ടായിരുന്ന 19 യാത്രക്കാർക്ക് പരിക്കേറ്റു.

അപകടത്തെ തുടർന്ന് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രാത്രികാല നിർമാണ പ്രവർത്തനങ്ങൾക്കായി സ്ഥലത്തെത്തിച്ച ജെസിബിയിലാണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻഭാഗം സാരമായി തകർന്നു.

അപകടത്തിൻ്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts