കെഎസ്ആർടിസി ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉയർത്തി വീണ്ടും സമരത്തിലേക്ക്. ഫെബ്രുവരി 1 ന് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ചും ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിക്കുന്നു. ‘സ്വയം പര്യാപ്തത സ്ഥാപനം, സുരക്ഷിത തൊഴിലാളി’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം നടത്തുന്നത്. സമരത്തിൽ കെഎസ്ആർടിസി തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് കെഎസ്ആർടിഇഎ പ്രസിഡൻ്റ് കൂടിയായ ടി.പി. രാ മകൃഷ്ണൻ എംഎൽഎ പറഞ്ഞു.പെൻഷൻ പരിഷ്കരണം നടപ്പാക്കുക, ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, എൻഡിആർ, എൻപിഎസ് കുടിശിക അടച്ചു തീർക്കുക, മിനിമം ഡ്യൂട്ടി മാനദണ്ഡത്തിൽ വാർഷിക ഇൻ ക്രിമെൻ്റ് നിഷേധിക്കുന്നത് പിൻവലിക്കുക തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Related Posts