ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജി​ന്‍റെ തി​രു​വ​ന്ത​പു​ര​ത്തെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്കു മുൻ​പി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യയ്​ക്കി​ടെ വ​യ​റ്റി​ൽ ക​ത്രി​ക അ​ക​പ്പെ​ട്ട കെ.​കെ. ഹ​ർ​ഷി​ന സ​ത്യ​ഗ്ര​ഹം ആരംഭിച്ചു. സ​ര്‍​ക്കാ​രി​ല്‍ നിന്നു നീ​തി ല​ഭി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചു​ള്ള ഹ​ർ​ഷി​നയുടെ സ​മ​രം ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തി കെ​ട്ടി​പ്പി​ടി​ച്ച് ഉ​മ്മ വ​ച്ച​ത​ല്ലാ​തെ നീ​തി ല​ഭി​ച്ചി​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വ് ത​ന്ന ഒ​രു ല​ക്ഷം രൂ​പ കൊ​ണ്ടാ​ണ് ചി​കി​ല്‍​സ ന​ട​ത്തു​ന്ന​ത്. ഇ​പ്പോ​ൾ ആ ​പ​ണ​വും തീ​ര്‍​ന്നതായും ജീ​വി​ക്കാൻ നി​ര്‍​വാ​ഹ​മി​ല്ലെ​ന്നും ഹ​ര്‍​ഷി​ന പ​റ​ഞ്ഞു.

Related Posts