പൗരൻമാരെ കൂടുതൽ ചെലവഴിക്കുന്നത് പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ട് ആഭ്യന്തര ഓഹരി വിപണിയിൽ കൂടുതൽ നിക്ഷേപം നടത്താൻ ചൈനയുടെ നീക്കം. മ്യൂച്വൽ ഫണ്ടുകളിൽ ‘എ ഷെയർ’ എന്ന് വിളിക്കുന്ന ഓൺഷോർ ഓൺഷോർ സ്റ്റോക്കുകളുടെ ഹോൾഡിങ്ങിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രതിവർഷം 10ശതമാനം എങ്കിലും നിക്ഷേപം വർധിപ്പിക്കു​മെന്ന് ചൈനീസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ വർഷം മുതൽ കൊമേഴ്സ്യൽ ഇൻഷുറൻസ് ഫണ്ടുകൾ അവരുടെ വാർഷിക പുതിയ പ്രീമിയം വരുമാനത്തിൻ്റെ 30 ശതമാനം ഷെയർ മാർക്കറ്റുകളിൽ നിക്ഷേപിക്കും. കുറഞ്ഞത് നൂറുകണക്കിന് ബില്യൺ യുവാൻ ദീർഘകാല ഫണ്ടുകളെങ്കിലും എ ഷെയറുകളിലേക്കും ഓരോ വർഷവും കൂട്ടിച്ചേർക്കപ്പെടും ചൈന സെക്യൂരിറ്റീസ് റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ വു ക്വിംഗ് പറഞ്ഞു.

സെൻട്രൽ ബാങ്കും പെൻഷൻ ചുമതലയുള്ള മന്ത്രാലയങ്ങളും ഉൾപ്പെടെയുള്ള ഉന്നത സാമ്പത്തിക ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണ് പ്രഖ്യാപനം. പ്ലാനിൻ്റെ വിവിധ നടപടികൾ നടപ്പിലാക്കുന്നതോടെ ഇടത്തരം, ദീർഘകാല ഫണ്ടുകളുടെ ഇക്വിറ്റി അലോക്കേഷൻ ശേഷി വർധിപ്പിക്കുകയും നിക്ഷേപത്തിൻ്റെ തോത് ക്രമാനുഗതമായി വികസിപ്പിക്കുക‌യും മൂലധന വിപണിയിലെ ഫണ്ടുകളുടെ വിതരണവും ഘടനയും മെച്ചപ്പെടുത്തുകയും മൂലധന വിപണി വീണ്ടെടുക്കുന്നതിനുള്ള നല്ല സാഹചര്യങ്ങൾ ഏകീകരിക്കുകയും ചെയ്യും വു ക്വിംഗ് പറഞ്ഞു. ജനുവരി 29 ന് ആരംഭിക്കുന്ന ചൈനയിലെ ഈ വർഷത്തെ ഏറ്റവും വലിയ അവധിക്കാലമായ ചാന്ദ്ര പുതുവർഷത്തിന് തൊട്ടുമുമ്പാണ് ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി ഈ നീക്കം പ്രഖ്യാപിച്ചത്.

Related Posts