സംസ്ഥാനത്ത് സ്വർണവില സർവകാല റിക്കാർഡിൽ. ഒരു ഗ്രാമിന് 7,525 രൂപയും പവന് 60,200 രൂപയുമായി. നിലവിലെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 65,000 രൂപയ്ക്കു മുകളിൽ കൊടുക്കണം. അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔൺസിന് 2750 ഡോളറും രൂപയുടെ വിനിമയനിരക്ക് 86.60 ആണ്. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് 82.5 ലക്ഷം രൂപയിലേക്ക് എത്തി. . 2024 ഒക്ടോബർ 31ലെ ബോർഡ് റേറ്റായ ഗ്രാമിന് 7,455 രൂപ, പ വന് 59,640 രൂപ എന്ന സർവകാല റിക്കാർഡാണ് ഇന്നലെ ഭേദിക്കപ്പെട്ടത്. നവംബറിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ തെരഞ്ഞെടുപ്പു വിജയത്തിൽ 2536 ഡോളറിലേക്ക് കുറഞ്ഞ അന്താരാഷ്ട്ര സ്വർണവില വീണ്ടും 2750 ഡോളറിലേക്ക് കുതിച്ചെത്തുകയായിരുന്നു. എല്ലാ വർഷവും നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സീസണൽ ഡിമാൻഡ്, അന്തർദേശീയ സംഘർഷങ്ങൾ, ട്രംപിൻ്റെ കീഴിലുള്ള അമേരിക്കൻ ട്രേഡ് വാർ ടെൻഷനുള്ള സാധ്യതകൾ എന്നിവ സ്വർണവില വർധനയ്ക്ക് കാരണമാണ്.

Related Posts