ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിൻ്റെ നേതൃത്വത്തിൽ അഞ്ചാമത്തെ ഡയാലിസിസ് യൂണിറ്റും ഒരു ആംബുലൻസും വിദ്യാരണ്യപുര, ലക്ഷ്മിപുര ക്രോസിലുള്ള പ്രസാദ് ഗ്ലോബൽ ഹോസ്പിറ്റലിൽ ഉദ്ഘാടനം ചെയ്തു. നിർധനരായ രോഗികൾക്കായി ബാംഗ്ലൂർ കേരള സമാജം ഒരുക്കുന്ന പതിനൊന്നാമത്തെ ഡയാലിസിസ് യൂണിറ്റും ആറാമത്തെ ആംബുലൻസുമാണിത്. ജർമ്മൻ കമ്പനിയായ ദുരാഗ് ഇന്ത്യ ഇൻസ്ട്രുമെന്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് പദ്ധതി സ്പോൺസർ ചെയ്തത്.

മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏഷ്യാ പസഫിക് മാനേജിംഗ് ഡയറക്ടറും റീജിയണൽ സെയിൽ ഡയറക്ടറുമായ ഓവൻ വെബ്ബും ഡുരാഗ് ഇന്ത്യ ഇൻസ്ട്രുമെന്റേഷൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടർ ബിന്നി ഫാബിയനും എന്നിവർ ചേർന്ന് ആംബുലൻസിൻ്റെയും ഡയാലിസിസ് മെഷീൻ്റെയും ഉദ്ഘാടനം നിർവഹിച്ചു.

ബാംഗ്ലൂർ കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം, ജനറൽ സെക്രട്ടറി റെജികുമാർ, പ്രസാദ് ഗ്ലോബൽ ഹോസ്പ്പിറ്റൽ മാനേജിങ്ങ് ഡയറക്ട്ടർ നിഹാൽ പ്രസാദ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സോൺ കൺവീനർ പി.ആർ.ഉണ്ണികൃഷ്ണൻ സ്വാഗത പ്രസംഗവും ലേഡീസ് വിംഗ് ചെയർപേഴ്സൺ സുധാ സുധീർ നന്ദി പ്രകടനവും നടത്തി. ചടങ്ങിൽ മല്ലേശ്വരം സോണിൻ്റെയും മറ്റ് സോണുകളുടെയും നിരവധി അംഗങ്ങൾ പങ്കെടുത്തു. കെ.എൻ.ഇ ട്രസ്റ്റ് സെക്രട്ടറി ജയ്ജോ ജോസഫ്, ട്രഷറർ സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

Related Posts