ഇന്നോ നാളെയോ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിൽ നിന്നുള്ള എംപിമാരെ അറിയിച്ചു. ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

കേസ് എൻഐഎ കോടതിയിലേക്ക് വിടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് കേരളത്തിൽ നിന്നുള്ള യുഡിഎഫ്-എൽഡിഎഫ് എംപിമാരോട് അമിത് ഷാ പറഞ്ഞു.
ജാമ്യാപേക്ഷ വിചാരണ കോടതിയിൽ തന്നെ നൽകാനാണ് ശ്രമം. അങ്ങനെ ചെയ്താൽ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ല.

എൻഐഎയ്ക്ക് കേസ് വിട്ടത് സെഷൻസ് കോടതിയാണ്. അതിന്‍റെ ആവശ്യമുണ്ടായിരുന്നില്ല. എൻഐഎ കോടതിയിൽ നിന്ന് കേസ് വിടുതൽ ചെയ്യാനുള്ള അപേക്ഷ ഛത്തീസ്‌ഗഡ് സർക്കാർ തന്നെ നൽകുമെന്നും അമിത് ഷാ എംപിമാർക്ക് ഉറപ്പ് നൽകി. വിചാരണ കോടതിയിൽ ഇന്ന് ജാമ്യാപേക്ഷ നൽകാൻ മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

Related Posts