കർണാടക നായർ സർവീസ് സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ മെഗാ പൂക്കള മത്സരം ആർ എസ് പാളയയിലുള്ള എംഎംഇടി സ്കൂളിൽ വെച്ച് നടന്നു. കെ എൻ എസ് എസ് ചെയർമാൻ ആർ മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, പൂക്കളം കൺവീനറും വൈസ് ചെയർമാനുമായ ജി.മോഹന കുമാർ മറ്റു കെ എൻ എസ് എസ് ഭാരവാഹികളും ചേർന്നു ഉദ്ഘാടനം നിർവഹിച്ചു.
വിവിധ കരയോഗങ്ങളിൽനിന്നായി 31 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഒന്നാം സ്ഥാനം ജയനഗർ കരയോഗത്തിന് പതിനായിരം രൂപ ക്യാഷ് പ്രൈസും ട്രോഫിയും എവർ റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം എം എസ് നഗർ കരയോഗം ബി ടീമിനു ഏഴായിരം രൂപയും ട്രോഫിയും, മൂന്നാം സ്ഥാനം സദാശിവനഗർ കരയോഗത്തിന് അയ്യായിരം രൂപയും ട്രോഫിയും സമ്മാനിച്ചു. ജയമഹലിനും എം എസ് നഗർ എ ടീമിനും കൺസലേഷൻ പ്രൈസ് രണ്ടായിരം രൂപയും പങ്കെടുത്ത എല്ലാ ടീമുകൾക്കും ആയിരം രൂപ വെച്ച് നൽകി.
ആർ ശ്രീനിവാസൻ, മഹേഷ്, പ്രകാശ് എന്നിവർ വിജയികൾക്കുള്ള ക്യാഷ് പ്രൈസും, രമേശ് കുമാർ (രാഹുൽ എൻ്റർപ്രൈസസ്) ട്രോഫികളും സ്പോൺസർ ചെയ്തത്. എല്ലാവർക്കും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഏർപ്പെടുത്തിയിരുന്നു.