ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ബംഗളൂരു ഈസ്റ്റ് ഏരിയ സംഘടിപ്പിക്കുന്ന സമ്മേളനത്തിൻ്റെ പ്രചാരണോദ്ഘാടനം നടന്നു. ‘ഇസ്‌ലാമിക പ്രതിനിധാനത്തിൻ്റെ കർമസാക്ഷ്യം’ എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

കെ എൻ എസ് എസ് തിപ്പസന്ദ്ര കരയോഗം സെക്രട്ടറിയും കെ എൻ ഇ ട്രസ്റ്റിയുമായ കെ.പി.രജിത് കുമാറും കേരള സമാജം കെ.ആർ. പുരം ചെയർമാൻ ഷിബുവും സംയുക്തമായി സമ്മേളനത്തിൻ്റെ ലഘുലേഖ പ്രകാശനം ചെയ്താണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി കേരള റീജിയൻ ബംഗളൂരു സിറ്റി പ്രസിഡണ്ട് ഷമീർ മുഹമ്മദ്, ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് വൈസ് ചെയർമാൻ ഹംസകുഞ്ഞ് എന്നിവർ പങ്കെടുത്തു.

നവംബർ 28 ശനിയാഴ്ച വൈകിട്ട് മൂന്നുമുതൽ വൈറ്റ്‌ഫീൽഡ് ഐ.ടി.പി.എൽ. ബി.എം.ടി.സി. ഡിപ്പോയ്ക്ക് മുകളിലുള്ള വൈറ്റ്‌ഫീൽഡ് കൺവെൻഷൻ സെന്ററിലാണ് സമ്മേളനം നടക്കുന്നത്.

കുടുംബമൂല്യങ്ങളെ ആസ്പദമാക്കിയുള്ള ദൃശ്യാവിഷ്കാരമായ ‘സുഗന്ധമുള്ള ജീവിതം’, ‘ഹം സഫർ – കൂടെ പോകാം’ ഡോക്യുഫിക്ഷൻ, പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പാനൽ ചർച്ച എന്നിവയാണ് പ്രധാന പരിപാടികൾ. കുട്ടികൾക്കായി പ്രത്യേക കിഡ്സ് കോർണറും ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കായി സ്നേഹവിരുന്നും ഉണ്ടായിരിക്കും.

സമ്മേളനത്തിൽ പങ്കെടുക്കാൻ സൗജന്യ രജിസ്ട്രേഷൻ സൗകര്യമുണ്ട്.

രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/H5qbHqrhcXjLSFcz9

കൂടുതൽ വിവരങ്ങൾക്ക്: 7559966204, 9176740410

Related Posts