കേരളത്തിൽ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്ത ഇരുചക്ര വാഹനക്കാര്‍ക്കെതിരെ നടത്തിയ പ്രത്യേക പരിശോധനയില്‍ വന്‍ പിഴ ഈടാക്കി പോലീസ്. ഒരാഴ്ച നീണ്ടുനിന്ന ‘ഹെല്‍മെറ്റ് ഓണ്‍- സേഫ് റൈഡ്’ എന്ന സ്‌പെഷ്യല്‍ ഡ്രൈവിലൂടെ 2,55,97,600 രൂപയാണ് പിഴയായി ലഭിച്ചത്. കേരളമൊട്ടാകെ നടത്തിയ പരിശോധനയില്‍ 1,19,414 ഇരുചക്ര വാഹനങ്ങള്‍ പോലീസ് തടഞ്ഞ് പരിശോധിച്ചു.

ഇതില്‍ 50,969 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഹെല്‍മെറ്റ് ധരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനും വേണ്ടിയാണ് കേരള പോലീസിന്‍റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗം ഈ സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചത്.

Related Posts