എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ ഉൾപ്പടെ ആറുപേർ കൊല്ലപ്പെട്ട വിമാനാപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പടെയുണ്ടായിരുന്നവർ സഞ്ചരിച്ച വിമാനം ഇന്ന് രാവിലെ 8.45ന് അടിയന്തര ലാൻഡിംഗിനിടെയാണ് അപകടത്തിൽത്തിൽപ്പെട്ടത്.
ബാരാമതി വിമാനത്താവളത്തിൽ ഇടിച്ചിറങ്ങിയ വിമാനം പൂർണമായും കത്തിനശിച്ചു.
പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലികളിൽ സംസാരിക്കാനാണ് അജിത് പവാർ ബാരാമതിയിലേക്ക് പുറപ്പെട്ടത്. അജിത് പവാറും പൈലറ്റും അംഗ രക്ഷകരും ഉൾപ്പെടെ മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. സ്വകാര്യ ചാർട്ടേഡ് വിമാനത്തിലായിരുന്നു അജിത് പവാർ സഞ്ചരിച്ചിരുന്നത്.