ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ ആവശ്യപ്പെടാനൊരുങ്ങി എസ്ഐടി. വിജിലൻസ് സ്പെഷ്യൽ ജിപി എ രാജേഷ്, ലോകായുക്ത പ്രോസിക്യൂട്ടർ ചന്ദ്രശേഖരൻ നായർ എന്നിവരടങ്ങുന്ന പാനലാണ് പട്ടികയിലുള്ളത്. കുറ്റപത്രം കാര്യക്ഷമമാക്കാൻ പ്രോസിക്യൂട്ടർമാരുടെ നിയമസഹായം വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം.

ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ച ശേഷമായിരിക്കും തീരുമാനം. ദ്വാരപാലക ശില്പം, കട്ടിളപ്പാളി കേസുകളിൽ പ്രത്യേകം സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കാനുള്ള സാധ്യതയും തേടും. രണ്ട് മുൻ ഹൈക്കോടതി ജഡ്‌ജിമാരടക്കമുള്ള പ്രമുഖ അഭിഭാഷകരാണ് പ്രതിഭാഗത്തിനായി ഹാജരാകുന്നത്.

Related Posts