സിഎൻഎൻ ന്യൂസ് 18ൻ്റെ 15-ാമത് ഇന്ത്യൻ ഓഫ് ദ ഇയർ അവാർഡ് വേദിയിൽ ചാംപ്യൻ ഓഫ് ദ വേൾഡ് പുരസ്കാരം സ്വന്തമാക്കി ഹർമൻപ്രീത് കൗർ. ഹർമൻപ്രീത് കൗറിൻ്റെ നേതൃത്വത്തിലാണ് ഇന്ത്യ 2025 വനിതാ ഏകദിന ലോകകപ്പ് നേടിയത്. 2012, 2016, 2022 ഏഷ്യാ കപ്പ് നേട്ടങ്ങൾ, 2023 ഏഷ്യൻ ​ഗെയിംസ് സ്വർ‌ണ മെഡൽ നേട്ടം എന്നിവ പരി​ഗണിച്ചാണ് ഹർമൻപ്രീതിന് അവാർഡ് സമ്മാനിച്ചിരിക്കുന്നത്.

ഏകദിന ലോകകപ്പ് നേടുകയെന്നത് കുട്ടിക്കാലം മുതൽക്കുള്ള സ്വപ്നമായിരുന്നുവെന്ന് ഹർമൻപ്രീത് പറഞ്ഞു. അതുപോലെ വനിതാ ക്രിക്കറ്റ് ടീമിന് ജയ് ഷാ നൽകിയ സംഭാവനകൾക്ക് ഞാൻ നന്ദി പറയുന്നു. വനിതാ പ്രീമിയർ ലീഗ്, തുല്യവേതനം തുടങ്ങിയവ വനിതാ ക്രിക്കറ്റിനെ വളരെയധികം സഹായിച്ചിട്ടുണ്ട്,’ ഹർമൻപ്രീത് വ്യക്തമാക്കി.

Related Posts