ഫുട്ബോൾ ലോകകപ്പ് 2026ലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയം നേടി ആതിഥേയരായ മെക്സിക്കോ. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കോ തകർത്തത്. ക്വിനോനസ്, റൗൾ ജിമെനെസ് എന്നിവരാണ് മെക്സിക്കോക്ക് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ യൂലിയൻ ക്വിനോനസിലൂടെ ആദ്യ ഗോൾ നേടിയ മെക്സിക്കോ പിന്നീട് റൗൾ ജിമെനെസിന്റെ ഗോളിലൂടെ വിജയമുറപ്പിച്ചു.
ദക്ഷിണാഫ്രിക്കൻ ഗോൾ കീപ്പര്‍ നൽകിയ പന്ത് വരുതിയിൽ നിർത്തുന്നതിൽ ദക്ഷിണാഫ്രിക്കയുടെ പ്രതിരോധ നിര താരത്തിന് കഴിയാതെ വന്നത്, യൂലിയൻ ക്വിനോനസിന് ആദ്യ ഗോൾ നേടാനായി. ദക്ഷിണാഫ്രിക്ക തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും മെക്സിക്കോയുടെ പ്രതിരോധനിര മറികടക്കാനായില്ല. തുടർന്ന് 67-ാം മിനിറ്റിൽ റൗൾ ജിമെനെസ് മെക്സിക്കോയ്ക്കായി രണ്ടാമത്തെ ഗോൾ നേടി.