കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ചികിത്സയിലുള്ള സംവിധായകൻ ഷാഫി ഗുരുതരാവസ്ഥയിൽ. ഇക്കഴിഞ്ഞ 16 നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെൻ്റലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ആശുപത്രി അധികൃതർ ഷാഫിയുടെ ആരോഗ്യ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്. പുലിവാൽ കല്യാണം, കല്യാണ രാമൻ, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, തൊമ്മനും മക്കളും തുടങ്ങിയ നിരവധി ബോക്സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഷാഫി.

Related Posts