ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് 5 ദിവസം ബാക്കിനിൽക്കെ, 7 എ.എ.പി എം.എൽ.എമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. രാജിവെച്ച അഞ്ച് എം.എൽ.എമാർക്ക് ഇപ്രാവശ്യം മത്സരിക്കാൻ ടിക്കറ്റ് നൽകിയിരുന്നില്ല. ഇതാണ് രാജിവച്ചു പാർട്ടി വിടാൻ ഇവരെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

“പാർട്ടിയിലും നേതാക്കളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാൽ അംഗത്വം രാജിവെക്കുകയാണ്. ഇത് രാജിക്കത്തായി പരിഗണിക്കണം”-എന്നാണ് ഭാവന കൗർ എ.എ.പിക്ക് നൽകിയ കത്തിൽ പറയുന്നത്. രാജേഷ് ഋഷി, റോഹിത് മെഹ്റോലിയ, നരേഷ് യാദവ്, മദൻ ലാൽ, പവൻ ശർമ, ബി.എസ്. ജൂൺ എന്നിവരാണ് എ.എ.പി അംഗത്വം രാജിവെച്ച മറ്റ് എം.എൽ.എകൾ.

Related Posts