മയക്കുമരുന്നിന് ഒരു ന്യായീകരണവുമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. മനുഷ്യരെ അത് കൊല്ലുമെന്നും ചുറ്റുമുള്ളവരെ നരകത്തിലാക്കുമെന്നും എം.എ ബേബി കുറിച്ചു. കഞ്ചാവ് കേസിൽ റെഗ്ഗി സംഗീതത്തിൻ്റെ ആചാര്യനായ ബോബ് മാർലിയെ വരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എം.എ ബേബി ഫെയ്സ്ബുക്കിൽ കുറിച്ചു.
‘മയക്കുമരുന്നിന് ഒരു ന്യായീകരണവും ഇല്ല. അത് മനുഷ്യരെ കൊല്ലും, ചുറ്റുമുള്ളവരെയെല്ലാം നരകത്തിലാക്കും. അതുകൊണ്ട് ഒരു തരം മയക്കുമരുന്നും വേണ്ട! മദ്യമോ മയക്കുമരുന്നോ പ്രതിഭയ്ക്ക് ഒരു ഉത്തേജനവും തരുന്നില്ല എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് തന്നെ പറഞ്ഞിട്ടുണ്ട്.
കഞ്ചാവ് കൈവശം വച്ചിതിന് റെഗ്ഗി സംഗീതത്തിൻ്റെ ആചാര്യൻ ജമയ്ക്കക്കാരനായ കറുത്ത പാട്ടുകാരൻ ബോബ് മാർലിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോബ് മാർലിയുടെ പാട്ടും ഇഷ്ടമാണ്, പാൻ ആഫ്രിക്കൻ രാഷ്ട്രീയവും ഇഷ്ടമാണ്. പക്ഷേ, മയക്കുമരുന്ന് ഉപയോഗിച്ചതിന് അതൊന്നും ന്യായീകരണമല്ല.’- എം.എ ബേബി കുറിച്ചു