എംവി ​ഗോവിന്ദൻ്റെ ആർഎസ്എസ് പരാമർശം വീണ്ടും ചർച്ചയാക്കി കോൺ​ഗ്രസ്. 75ലും 67 ലും 89 സിപിഎം- ആർഎസ്എസ് ബന്ധമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ബിനോയിയും ഗോവിന്ദനും പിണറായിയും 3 കാര്യങ്ങളാണ് പറയുന്നത്.

89 ൽ രാജീവ് ഗാന്ധിക്കെതിരായി വാജ്പേയിയും ഇഎംഎസും ഒരുമിച്ച് പ്രചാരണം നടത്തിയത് എങ്ങനെയാണ്. ആർഎസ്എസുമായി കൂട്ടുകൂടുന്നതിൽ പ്രതിഷേധിച്ചാണ് സുന്ദരയ്യയുടെ രാജിയെന്നും വിഡി സതീശൻ പറഞ്ഞു. നിലമ്പൂ‍ർ ഉപതെര‍ഞ്ഞെടുപ്പിൽ പോളിം​ഗ് പുരോ​ഗമിക്കുന്നതിനിടെയാണ് കോൺ​ഗ്രസ് നേതാക്കളുടെ പ്രതികരണം.

രാജീവ് ചന്ദ്രശേഖരനും ഇപി ജയരാജനും ഒരുമിച്ച് ബിസിനസ് ചെയ്യുകയാണ്. പണ്ടത്തെ സിപിഎമ്മിൽ ഇത് നടക്കുമായിരുന്നോ. പിണറായിയും നിധിൻ ഗഡ്കരിയും തമ്മിലുള്ള ബന്ധം എന്താണ്. എന്തിനാണ് ഗഡ്കരിക്ക് സമ്മാനവുമായി പോയത്. സിപിഎം ദില്ലിയിലുള്ള യജമാനന്മാർ പറയുന്നത് കേൾക്കുകയാണ്.

മാത്യു ടി തോമസിൻ്റെയും കൃഷ്ണൻകുട്ടിയുടെയും നേതാവ് ദേവഗൗഡയാണ്. നാഗ്പൂരിലിരുന്നാണ് കേരളത്തിലെ സർക്കാരിനെ നിയന്ത്രിക്കുന്നത്. ആര്യാടൻ ഉജ്വല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും 15,000 വോട്ടുകൾ മിനിമം ഭൂരിപക്ഷം ലഭിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

Related Posts