കാമുകനൊപ്പം പിടികൂടിയ 25കാരിയുടെ മുക്ക് ഭർത്താവ് കടിച്ചുപറിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചെന്നും ഭർത്താവ് ഖിലാവനെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഹർദോയിയിൽ ബുധനാഴ്ചയാണ് സംഭവം. ഭാര്യ വീട്ടിൽ നിന്ന് ഇറങ്ങിയ ഉടനെ ഖിലാവൻ പിന്തുടർന്നു. അവർ കാമുകൻ്റെ താമസ സ്ഥലത്ത് എത്തിയതിനു പിന്നാലെ തർക്കത്തിൽ ഏർപ്പെട്ടു. വഴക്കിനിടെ കാമുകന് മുന്നിൽ വച്ച് ഭാര്യയുടെ മൂക്ക് ഇയാൾ കടിച്ചു പറിച്ചു. നിലവിളി കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Related Posts