സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയുടെ ബാങ്ക് ലോക്കറിൽ പരിശോധന നടത്തി. തിരുവനന്തപുരം എം.ജി റോഡിലുള്ള എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ (SFIO) കോടതിയിൽ സമർപ്പിച്ച സുപ്രധാന രേഖകൾ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ED) കൈമാറും. ടി. വീണയും സിഎംആർഎല്ലും തമ്മിലുള്ള കരാർ രേഖകൾ, ആദായനികുതി റിട്ടേണുകൾ ഉൾപ്പെടെ 134 രേഖകളാണ് പിഎംഎൽഎ കോടതിയുടെ അനുമതിയോടെ ഇഡിക്ക് ലഭിക്കുന്നത്.
രേഖകൾ ലഭിക്കുന്നതോടെ അന്വേഷണത്തിൽ പുതിയ ഘട്ടത്തിലേക്ക് കടക്കാനാണ് ഇഡിയുടെ നീക്കം. കേസിൽ പ്രതിപ്പട്ടികയിലുള്ള ടി. വീണയുൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യാനും തുടർനടപടികൾ സ്വീകരിക്കാനുമുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണ്.