സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ്, സോമഷെട്ടി ഹള്ളി സ്ഥാനീയ സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. സ്ഥാനീയ സമിതി പ്രസിഡണ്ട് വിജയശങ്കറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി റിജു വാർഷിക റിപ്പോർട്ടും, ട്രഷറർ ആർ എം പണിക്കർ വരവ് – ചെലവ് കണക്കുകളും അവതരിപ്പിച്ചു.
യോഗത്തിൽ പുതിയ ഭാരവാഹികളായി
വിജയശങ്കർ (പ്രസിഡണ്ട്)
റിജു (സെക്രട്ടറി)
സുധീർ (രക്ഷാധികാരി)
നിധിൽ (ജോ.സെക്രട്ടറി)
മഞ്ജു നാഥ്, അരുൺ (വൈസ് പ്രസിഡണ്ട്)
ആർ എം പണിക്കർ (ട്രഷറർ)
സരൻ കുമാർ (ജോ.ട്രഷറർ)
സൂരജ് (ഓർഗനൈസിംഗ് സെക്രട്ടറി)
എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രസിഡണ്ട് വിജയ് ശങ്കർ നന്ദി അറിയിച്ചു.