തിരുവനന്തപുരം മടവൂർ ഗവൺമെൻ്റ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി കൃഷ്ണേന്ദുവാണ് സ്‌കൂൾ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കവെ കാൽവഴുതി വീണ് അതേ ബസിടിച്ച് മരണപ്പെട്ടത്. മടവൂർ ഗവൺമെൻ്റ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് കൃഷ്ണേന്ദു. ബസ്സിറങ്ങി മുന്നോട്ടേക്ക് നടന്ന കുട്ടി കാൽവഴുതി വീഴുകയായിരുന്നു. തുടർന്ന് ഇതേ ബസിന്‍റെ പിൻചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ ഇറക്കിയ ബസ് മുന്നോട്ടേക്ക് എടുത്തപ്പോഴായിരുന്നു അപകടമെന്നാണ് റിപ്പോർട്ട്.


Related Posts