13ന് തിങ്കളാഴ്‌ച ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ മൽസരത്തിൻ്റെ ഭാഗമായി ഫുട്ബോൾ പ്രേമികളുടെ യാത്ര സുഗമമാക്കാൻ കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. തിങ്കളാഴ്ച‌ രാത്രി 9.30 നു ശേഷം 11 മണിവരെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നിന്ന് പത്ത് സർവീസുകൾ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ഉണ്ടാകുമെന്ന് റെയിൽെവെ അറിയിച്ചു. 9.38, 9.46, 9.55, 10.03, 10.12, 10.20, 10.29, 10.37, 10.47, 11 സമയങ്ങളിലായി 10 സർവീസുകൾ ജെഎൽഎൻ സ്റ്റേഡിയത്തിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ഉണ്ടാകും. അതുപോലെ 9.37, 9.46, 9.54, 10.03 10.11, 10.20, 10.28, 10.37, 10.45, 10.54, 11 എന്നീ സമയങ്ങളിൽ ആലുവയിലേക്കും സർവീസ് ഉണ്ടാകുമെന്നും അറിയിച്ചു.

Related Posts