മന്ത്രി സണ്ണി ജോസഫിൻ്റെ പുതിയ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയെ നിയമിക്കാൻ തീരുമാനമായി. മുൻ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ചതിനെത്തുടർന്നുള്ള ഒഴിവിലേക്കാണ് ഈ നിയമനം.

ബന്ധുനിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്നാണ് ബെന്നി തോമസ് ജൂൺ ഏഴിനാണ് സ്ഥാനമൊഴിഞ്ഞത്. ബെന്നി തോമസിൻ്റെ നിയമനത്തിൽ യാതൊരു നിയമപ്രശ്നങ്ങളുമില്ലായിരുന്നെന്നും, അദ്ദേഹത്തിൻ്റെ രാജി വ്യക്തിപരമായ തീരുമാനമാണെന്നുമാണ് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചിരുന്നത്.

Related Posts